തിരുവനന്തപുരം: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി വോട്ടർപട്ടികയിൽ കൃത്രിമം നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി ഈ കൃത്രിമം വ്യാപകമായി നടത്തിയെന്നും ഇത് പുതിയതായി വന്ന ആരോപണം അല്ലെന്നും വി ഡി സതീശൻ പറഞ്ഞു. സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
'നേരത്തെയും ആരോപണം ഉയർന്നിരുന്നു. രാജ്യം മുഴുവൻ ചർച്ചയായപ്പോൾ തൃശ്ശൂരിലെ വിഷയവും ചർച്ചയായി. അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. സർക്കാർ അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകണം. തൃശ്ശൂരിലെ കാര്യത്തിൽ അന്വേഷണം നടത്തണം', സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ സുരേഷ് ഗോപി പ്രതികരിക്കാത്തതിലും വി ഡി സതീശൻ പ്രതികരിച്ചു.
ആരോപണങ്ങൾ പലവിധത്തിൽ ഉണ്ടാകും. തെറ്റാണെങ്കിൽ തെറ്റാണ് എന്ന് പറയാം. ഇപ്പോൾ മിണ്ടാത്തതിന്റെ അർത്ഥം പ്രതിരോധിക്കാൻ ഒന്നുമില്ല എന്നാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തുടനീളം ബിജെപി പ്രതിക്കൂട്ടിലാണെന്നും ചോദിക്കാൻ നിൽക്കേണ്ട ഒന്നും മിണ്ടില്ല എന്ന തീരുമാനം ഉത്തരവാദിത്തപ്പെട്ടവർക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുമ്പും കള്ളവോട്ട് വിഷയം ഉയർത്തിക്കൊണ്ടുവന്നിരുന്നു. അന്നും ബിജെപി കള്ളവോട്ട് ചേർക്കാൻ ശ്രമിച്ചു. അന്ന് അത് ഫലപ്രദമായി തടയാൻ കഴിഞ്ഞു. ഇടുക്കിയിലും മൂന്നാറിലും ഒക്കെ ഇതേ ആരോപണം ഉയരുന്നുണ്ട്. ഇതിലെല്ലാം അന്വേഷണം നടത്താനുള്ള അവസരമുണ്ട്. വോട്ടർ പട്ടിക ശുദ്ധീകരിക്കണം. പ്രവർത്തകർ കൂടി കൃത്യമായി പരിശോധന നടത്തണം', വി ഡി സതീശൻ പറഞ്ഞു.
ആരോപണങ്ങൾ പലവിധത്തിൽ ഉണ്ടാകും തെറ്റാണെങ്കിൽ തെറ്റാണ് എന്ന് പറയാം ,'ഒന്നും മിണ്ടില്ല എന്ന തീരുമാനം ഉത്തരവാദിത്തപ്പെട്ടവർക്ക് യോജിച്ചതല്ല'; സുരേഷ് ഗോപിയുടെ മൗനത്തിൽ വി ഡി സതീശൻ