+

എളുപ്പം തയ്യാറാക്കാം അടിപൊളി വെജ് പുലാവ്

എളുപ്പം തയ്യാറാക്കാം അടിപൊളി വെജ് പുലാവ്

ചേരുവകൾ

ബസ്മതി റൈസ്- അര കപ്പ്
സവോള- 1 നന്നായി അരിഞ്ഞത്
തക്കാളി- ചെറുത് നന്നായി അരിഞ്ഞത്
പച്ചമുളക്- രണ്ട്
​ഗ്രീൻ പീസ്- കാൽ കപ്പ്
ബീൻസ് നന്നായി അരിഞ്ഞത്- 3 ടേബിൾ സ്പൂൺ
കാരറ്റ് അരിഞ്ഞത്- കാൽ കപ്പ്
ബേ ലീഫ്- 1 ചെറിയ പീസ്
കറുവാപ്പട്ട- 1 ഇഞ്ച്
​ഗ്രാമ്പൂ-2
​ഗരംമസാല- കാൽ ടീസ്പൂൺ
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിയില – രണ്ട് ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
നെയ്യ്- 1 ടീസ്പൂൺ
വെള്ളം- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി പതിനഞ്ച് മിനിറ്റ് കുതിർക്കാൻ വെക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ പാനിൽ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ​ഗ്രാമ്പുവും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സവോള ചേർത്ത് ഇളംബ്രൗൺ നിറമാവും വരെ വഴറ്റുക. ഇനി പച്ചമുളക് ചേർത്ത് തക്കാളിയും ​ഗ്രീൻ പീസും ബീൻസും കാരറ്റും ചേർക്കുക.

ഇത് നന്നായി വഴറ്റുക. ഇനി കുതിർത്തുവച്ച അരിയും ​ഗരംമസാലയും മഞ്ഞൾപൊടിയും മുളുകുപൊടിയും ഉപ്പും ചേർക്കുക. രണ്ടുമിനിറ്റ് ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക. കുക്കർ മൂടിവച്ച് രണ്ടു വിസിലാകും വരെ വേവിക്കുക. ഒരു വിസിൽ വന്നു കഴിയുമ്പോൾ തന്നെ തീ കുറച്ചു വെക്കണം. ആവി പോയതിനുശേഷം മൂടി പതിയെ തുറന്ന് വെജ് പുലാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.

facebook twitter