വെജിറ്റബിൾ ചപ്പാത്തി

03:05 PM Jul 07, 2025 | Kavya Ramachandran

ആവശ്യമുള്ള സാധനങ്ങൾ

ചപ്പാത്തി - 2 എണ്ണം
ഉരുളക്കിഴങ്ങ് - 1 എണ്ണം
കാരറ്റ് - 1 എണ്ണം
ബീൻസ് - 4 എണ്ണം
കോളിഫ്‌ളവർ - 1/2 കപ്പ്
സവാള - 1 എണ്ണം
വെളുത്തുള്ളി - 4 അല്ലി
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ആവശ്യത്തിന്
എണ്ണ - 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്നവിധം

ആദ്യം പച്ചക്കറികളെല്ലാം നന്നായി കഴുകി വൃത്തിയാക്കി ആവിയിൽ വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ സവാളയും വെളുത്തുള്ളിയും വഴറ്റി മസാലപ്പൊടികൾ മൂപ്പിക്കുക. ശേഷം വെന്ത പച്ചക്കറികൾ ചേർത്ത് ചൂടാക്കി വെള്ളമയം വറ്റുമ്പോൾ അടുപ്പിൽ നിന്നും ഇറക്കിവയ്ക്കുക. ചപ്പാത്തിയിൽ ഈ വെജിറ്റബിൾ ഫില്ലിംഗ് വച്ച് ചുരുട്ടിയെടുക്കണം. പച്ചക്കറി കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് രുചിയോടെ ഇത് നൽകാം.