+

വെണ്ടയ്ക്ക ഇങ്ങനെ ഉപയോഗിച്ചാലോ? അടിപൊളി സ്നാക്ക് റെഡി!

വെണ്ടയ്ക്ക ഇങ്ങനെ ഉപയോഗിച്ചാലോ? അടിപൊളി സ്നാക്ക് റെഡി!

 ഇത്തവണ സ്പെഷൽ പരിപ്പുവട തയാറാക്കിയാലോ? അതും വെണ്ടയ്ക്ക പരിപ്പുവട. വെണ്ടയ്ക്ക് കൊണ്ട് എങ്ങനെയെന്നായിരിക്കും അല്ലേ? ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കാം.

ആദ്യം പരിപ്പ്‍വടയ്ക്കുള്ള പരിപ്പ് വെള്ളത്തിൽ കുതിർത്ത് വയ്ക്കാം. ശേഷം മിക്സിയിൽ തരുതരുപ്പോടെ അരച്ചെടുക്കാം. അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും‍‌‍ പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞ വെണ്ടയ്ക്കയും ആവശ്യത്തിനുള്ള മുളക്പൊടിയും ഉപ്പും ഇത്തിരി അരിപൊടിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് പകൂട്ട് വട്ടത്തിലുള്ള ആകൃതിയിലാക്കി ഇട്ട് വറുത്തെടുക്കാം. വെണ്ടയ്ക്ക പരിപ്പ് വട റെഡി.

Trending :
facebook twitter