വെഞ്ഞാറമൂട് കൂട്ടക്കൊല : കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് മാതാവ് ഷെമി

12:50 PM Mar 01, 2025 | AVANI MV

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അമ്മ ഷെമി മജിസ്ട്രേറ്റിന് മൊഴി നൽകി.കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഷെമി മജിസ്ട്രേറ്റിന് നൽകിയ മൊഴി. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയത്.ഫെബ്രുവരി 24 നാണ് കേരളത്തെ നടക്കിയ കൂട്ടക്കുരുതി ഉണ്ടായത്. 

പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ്‌ കൊലപാതകം നടത്തിയത്‌. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ്‌ (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത്‌ വെഞ്ഞാറമൂട്‌ മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അഫാന്റെ അമ്മ ഷെമിക്കും (40) ഗുരുതരമായി വെട്ടേറ്റിരുന്നു.