+

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം : മനുഷ്യാവകാശ കമീഷൻ

അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​യെ​ടു​ത്ത് പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭൂ​മി ന​ൽ​കി​യെ​ന്ന

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​യെ​ടു​ത്ത് പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭൂ​മി ന​ൽ​കി​യെ​ന്ന പ​രാ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ഡി​വൈ.​എ​സ്.​പി റാ​ങ്കി​ൽ കു​റ​യാ​ത്ത പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. പ​രാ​തി ക​ക്ഷി​യു​ടെ​യും ഇ​ര​യാ​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്തി​യാ​ൽ നി​യ​മാ​നു​സൃ​ത തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

facebook twitter