കല്ലൂപ്പാറയിൽ വിജ്ഞാന കേരളം ജോബ്‌ഫെയർ

08:45 PM Aug 03, 2025 | Kavya Ramachandran

ടെക്‌നിക്കൽ മേഖലയിൽ യോഗ്യതയുളള ബിരുദ ഉദ്യോഗാർത്ഥികൾക്കായി അവസരം. പത്തനംതിട്ട ജില്ലയിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറയിൽ വെച്ചാണ് ഈ ആഴ്ചയിലെ തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ഈ തൊഴിൽമേളയിൽ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. തൊഴിൽമേളയിൽ പെങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 2-നു രാവിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറയിലെത്തണം.

ഐടി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ഗ്രാഡുവേഷൻ/പോസ്റ്റ് ഗ്രാഡുവേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരങ്ങൾ. കേരളത്തിനകത്തെയും പുറത്തെയും വിവിധ മേഖലകളിലെ ഒഴിവുകൾ അടക്കം നിരവധി തസ്തികകളിലേക്കാണ് അവസരം. മുൻപരിചയം നിർബന്ധമില്ല.

പിഎച്ച്പി ഡവലപ്പർ, ഫ്‌ലട്ടർ ഡവലപ്പർ, റിയാക്റ്റ് ജെഎസ് ഡവലപ്പർ, ASP NET ഡവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, വെബ് ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, എച്ച്ആർ ഓഫീസർ, മാനേജർ എച്ച്ആർ, പ്രൊഡക്ഷൻ ട്രെയിനി, ഓപ്പറേറ്റർ ഇൻ പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി, എഞ്ചിനീയർ ട്രെയിനി,മാർക്കറ്റിംഗ് മാനേജർ, അക്കാഡമിക് കോഓർഡിനേറ്റർ, സീനിയർ ബിഎംഎൻജിനീയർ, അസോസിയേറ്റ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അടൂർ 8714699498 റാന്നി 8714699499 ആറന്മുള 8714699495 കോന്നി 9074087731 പത്തനംതിട്ട
6282747518 തിരുവല്ല 8714699500 വാഴൂർ 8590658395 പൂഞ്ഞാർ 9947589202