+

വിജയ് സേതുപതി- പുരി ജ​ഗന്നാഥ് ചിത്രം; നിർമാണ പങ്കാളിയായി ജെബി മോഷൻ പിക്ചേഴ്സ്

വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി ജെബി മോഷന്‍ പിക്‌ചേഴ്‌സ്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ഒപ്പം ജെബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്

വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി ജെബി മോഷന്‍ പിക്‌ചേഴ്‌സ്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ഒപ്പം ജെബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്. മലയാളിതാരം സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. 

തെലുങ്ക് പുതുവര്‍ഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രൊജക്റ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്. തിരക്കഥ മുതല്‍ പ്രീ പ്രൊഡക്ഷനില്‍ വരെ സൂക്ഷ്മ ശ്രദ്ധ നല്‍കി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പുരി ജഗന്നാഥ്.

ഡ്രാമ, ആക്ഷന്‍, ഇമോഷന്‍ എന്നിവ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരുമള്‍ട്ടി- ലാംഗ്വേജ് റിലീസായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

രചന, സംവിധാനം: പുരി ജഗന്നാഥ്, നിര്‍മാതാക്കള്‍: പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, ജെ.ബി. നാരായണ്‍ റാവു കോണ്‍ഡ്രോള്ള, ബാനര്‍: പുരി കണക്ട്‌സ്, ജെബി മോഷന്‍ പിക്‌ചേഴ്‌സ്, സിഇഒ: വിഷു റെഡ്ഡി, മാര്‍ക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി.
 

facebook twitter