വീസ കാലാവധി ; വിദേശികളെ കുറിച്ച് വിവരം നല്‍കാത്ത സ്‌പോണ്‍സര്‍ക്കും ശിക്ഷ

02:36 PM Apr 25, 2025 | Suchithra Sivadas

വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നല്‍കാത്ത സ്‌പോണ്‍സര്‍മാര്‍ക്ക് ആറു മാസം തടവും അരലക്ഷം റിയാല്‍ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.
നിയമ ലംഘകനായ വിദേശിക്കും സമാന ശിക്ഷയുണ്ടാകും. നിയമ ലംഘന കാലയളവിലെ പിഴ അടയ്ക്കുകയും തടവുകാലം പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വിദേശിയെ നാടുകടത്തുമെന്നും വ്യക്തമാക്കുന്നു. ഹജ്, ഉംറ തീര്‍ഥാടകര്‍ വീസ കാലാവധിക്കു ശേഷം തങ്ങിയാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു.