വീസ നിരക്കുകള്‍ കുറയും ; വമ്പന്‍ പ്രഖ്യാപനവുമായി ഒമാന്‍

02:57 PM Oct 27, 2025 | Suchithra Sivadas

ഒമാനില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഗുണകരമാകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുമായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് നിരക്ക് കുറച്ചും കാലയളവ് ദീര്‍ഘിപ്പിക്കും നടപടികള്‍ ലളിതമാക്കിയുമുള്ള പുതിയ ചട്ടക്കൂട് സ്ഥാപിച്ച് മന്ത്രാലയം ഉത്തരവിറക്കി.

ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പബ്ലിഷ് ചെയ്ത് മൂന്നു മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
വൈകല്യമുള്ളവര്‍, വയോധികര്‍, ഗാര്‍ഹിക വരുമാന സഹായ പദ്ധതിയുടെ ഗുണഭോക്താക്കള്‍, ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍, സ്വകാര്യ നഴ്‌സുമാര്‍, ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവര്‍ഉള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് സമഗ്രമായ ഫീസ് ഇളവുകളും പുതിയ തീരുമാനത്തിലൂടെ അവതരിപ്പിക്കുന്നു.