+

കൊതിയൂറും പാൽ കൊഴുക്കട്ട വിഷുവിന് തയ്യാറാക്കാം

അരിപൊടി - 2 കപ്പ് ഉപ്പ് -1 സ്പൂൺ തേങ്ങ -1 കപ്പ്

വേണ്ട ചേരുവകൾ

അരിപൊടി - 2 കപ്പ്
ഉപ്പ് -1 സ്പൂൺ
തേങ്ങ -1 കപ്പ്
തേങ്ങാ പാൽ - 4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് ഇടിയപ്പത്തിന്റെ പൊടി ചേർത്തു കൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങയും തിളച്ച വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. 

ഇനി തേങ്ങയുടെ രണ്ടാം പാൽ ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ചതിനു ശേഷം ഉരുളകളാക്കി വെച്ചിട്ടുള്ള ഈ കൊഴുക്കട്ടകള്‍ അതിലേയ്ക്ക് ഇട്ടു കൊടുത്തു ചെറിയ തീയിൽ നന്നായിട്ട് വേവിച്ചെടുക്കുക. വെന്തുകൊണ്ടിരിക്കുമ്പോള്‍ കുറുകിയ തേങ്ങയുടെ ഒന്നാംപാലും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പാൽ കുഴക്കട്ടയിൽ മധുരം ചേർക്കാൻ ഇഷ്ടമുള്ളവർക്ക് കുറച്ചു പഞ്ചസാര കൂടി ചേർത്ത് കഴിക്കാം. 

facebook twitter