+

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല. 

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല. 

വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയ്‌ലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിര്‍ദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

facebook twitter