+

വഖഫ് നിയമഭേദ​ഗതി ബിൽ പാസായത് നിർണായക നടപടി : നരേന്ദ്രമോദി

വഖഫ് നിയമഭേദ​ഗതി ബിൽ പാസായത് നിർണായക നടപടി : നരേന്ദ്രമോദി

ഡൽഹി : വഖഫ് നിയമഭേദ​ഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമൂഹിക നീതി, സുതാര്യത , എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തിപകരും.പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും.ചർച്ചകളിൽ പങ്കെടുത്തവർക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു.പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിൻറേയും സുതാര്യതയുടെയും അഭാവത്തിൻറെ  പര്യായമായിരുന്നു.പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു

 

facebook twitter