+

ബസുകളിൽ വേസ്റ്റ് ബിൻ: സ്വകാര്യ കമ്പനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

ബ​സ് സ്റ്റാ​ൻ​ഡു​ക​ളും ഡി​പ്പോ​ക​ളും മാ​ലി​ന്യ​രഹിതമാക്കുന്നതിന് സ്വകാര്യ കമ്പനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. സ്വ​കാ​ര്യ സ്പോ​ൺ​സ​ർ​ഷി​പ്പോ​ടെ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ വേ​സ്റ്റ് ബി​ന്നു​ക​ളും ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി.

കോ​ഴി​ക്കോ​ട്: ബ​സ് സ്റ്റാ​ൻ​ഡു​ക​ളും ഡി​പ്പോ​ക​ളും മാ​ലി​ന്യ​രഹിതമാക്കുന്നതിന് സ്വകാര്യ കമ്പനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. സ്വ​കാ​ര്യ സ്പോ​ൺ​സ​ർ​ഷി​പ്പോ​ടെ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ വേ​സ്റ്റ് ബി​ന്നു​ക​ളും ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി.

ഡി​പ്പോ​ക​ളി​ൽ പ​ച്ച, നീ​ല, ചു​വ​പ്പ് നി​റ​ങ്ങ​ളി​ൽ 600 വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്കാ​ൻ മു​ത്തൂ​റ്റ് മി​നി ഫി​നാ​ൻ​സു​മാ​യാ​ണ് ധാ​ര​ണ. 2000 വേ​സ്റ്റ് ബി​ന്നു​ക​ൾ ബ​സി​നു​ള്ളി​ൽ സ്ഥാ​പി​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗം അ​റി​യി​ച്ചു. മ​റ്റ് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യും ച​ർ​ച്ച തു​ട​രു​ക​യാ​ണ്.

ദീ​​ർ​​ഘ​​ദൂ​​ര ബ​സു​ക​​ളി​​ൽ വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്കാ​നും കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ൽ മാ​​ലി​​ന്യം നീ​​ക്കം​​ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്താ​നു​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി നീ​ക്കം.

ഇ​തി​ൻറെ ആ​ദ്യ​ഘ​ട്ട​മാ​യി 10 ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ബ​സു​ക​ളി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Trending :
facebook twitter