+

വയനാട്ടിൽ കാട്ടാന ആക്രമത്തിൽ തോട്ടം തൊഴിലാളി മരിച്ചു

മേപ്പാടിയിൽകാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖനാ (65) ണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് അറുമുഖൻ. മേപ്പാടി പൂളക്കുന്ന്‌ ഉന്നതിയ്‌ക്ക്‌ സമീപം താമസിക്കുന്ന അറുമുഖനെ വ്യാഴാഴ്ച്ചരാത്രി മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക്‌ പോകുംവഴിയാണ് കാട്ടാൻ ആക്രമിച്ചത്.


കൽപ്പറ്റ: മേപ്പാടിയിൽകാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖനാ (65) ണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് അറുമുഖൻ. മേപ്പാടി പൂളക്കുന്ന്‌ ഉന്നതിയ്‌ക്ക്‌ സമീപം താമസിക്കുന്ന അറുമുഖനെ വ്യാഴാഴ്ച്ചരാത്രി മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക്‌ പോകുംവഴിയാണ് കാട്ടാൻ ആക്രമിച്ചത്.

രാത്രി എട്ടുമണിയോടെയാണ്  സംഭവം. വീട്ടിലേക്ക്‌ പോകുംവഴി തേയില തോട്ടത്തിനുള്ളിലെ നടപാതയിൽവച്ചാണ്‌ കാട്ടാനയുടെ അക്രമണം ഉണ്ടായത്. സ്ഥിരം വീട്ടിൽ എത്തുന്ന സമയമായിട്ടും അറുമുഖനെ കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനങ്ങൾ സ്ഥിരമായി വഴി നടക്കുന്ന പാതയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.
മേപ്പാടി പൊലീസും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റാൻ അനുവദിക്കാതെ പ്രദേശവാസികൾ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചു. എരുമക്കൊല്ലിയിലെ തേയില തോട്ടങ്ങളിലും ജനവാസ കേന്ദ്രത്തിലും ആനശല്യം രൂക്ഷമാണ്‌.വർഷങ്ങളായി എളമ്പിലേരിയിലെ ഏലതോട്ടത്തിലെ ജോലിക്കാരനാണ് അറുമുഖൻ. ഭാര്യ:യമുന മക്കൾ: സത്യൻ, രാജൻ.

facebook twitter