കൽപ്പറ്റ: പക്ഷികളെ അടുത്തറിയാനായി ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേലയും ചേർന്ന് സംഘടിപ്പിക്കുന്ന തൂവൽ മേള എന്ന സാംസ്കാരിക ഉത്സവം നാളെ കൽപ്പറ്റയിൽ ആരംഭിക്കും .ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ ഒമ്പതാമത് പക്ഷി ചിത്ര പ്രദർശനമാണ് കൽപ്പറ്റയിൽ നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ഇന്ദുചൂഡൻ എഴുതിയ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൻറെ ചർച്ചയും നടക്കും .എസ് കെ എം ജെ സ്കൂളിൽ രാവിലെ 11 മണിക്ക് എംബി ശ്രേയാംസ് കുമാർ മേള ഉദ്ഘാടനം ചെയ്യും. ഈ മാസം 27നാണ് മേള സമാപിക്കുക. ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവേശനം ഉണ്ട്.
കലാ സാംസ്കാരിക പരിപാടികൾ സിനിമ -ഡോക്യുമെൻററി പ്രദർശനം, പക്ഷി ചിത്ര പ്രദർശനം ,കുട്ടികൾക്ക് വേണ്ടി പക്ഷി ചിത്രരചനാ മത്സരങ്ങൾ, പ്രഭാഷണങ്ങൾ ,ഗസൽ സന്ധ്യ എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. സിനിമ നടൻ വി .കെ ശ്രീരാമനും മറ്റ് സംഘാടകസമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.