വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്കെതിരെ റവന്യൂ നടപടിക്ക് നീക്കം

07:44 AM Oct 26, 2025 |


വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്കെതിരെ റവന്യൂ നടപടിക്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളുകയായിരുന്നു. 

മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം നല്‍കുന്നത് വൈകുകയാണ്. കേസില്‍ ഇനിയും നാല് കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കാനുണ്ട്. അതേസമയം, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കനത്ത ആശങ്കയിലാണ്. കര്‍ഷകരെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴായി എന്നാണ് ഉയരുന്ന വിമര്‍ശനം.