വയനാട് : നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു.എൻ.എഫ്. പി.ഒ. 2025 വർഷത്തെ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. ആദ്യ ക്ലസ്റ്റർ യോഗം കർണാടകയിലെ മലവള്ളിയിൽ രക്ഷധികാരി വി.എൽ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷനായി.
യോഗത്തിൽ ചീഫ് കോർഡിനേറ്റർ പി.പി. തോമസ് , എക്സിക്യൂട്ടീവ് അംഗം മാത്യു ആഗസ്റ്റിൻ, പി.സി. ടോമി, പി.യു. സജി, അനിൽകുമാർ എന്നിവർ സംസാരിച്ചു. എൺപതോളം കർഷകർ പങ്കെടുത്തയോഗത്തിൽ ഭാവി പരിപാടികൾ ചർച്ച ചെയതു. സിജോ ബേസിൽ ചെയർമാനായും, മാത്യു ആഗസ്റ്റിൻ സെക്രട്ടറി ആയും പ്രാദേശിക ക്ലസ്റ്റർ കമ്മിറ്റി രൂപീകരിച്ചു.
Trending :