+

സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ആദരിച്ചു

വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു

വയനാട്: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. 

സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയും, കേരള ടീം മാനേജരുമായ സുബൈർ ഇളകുളം കായിക താരങ്ങളെ പരിചയപ്പെടുത്തി. ഒളിമ്പ്യൻ ഗോപി, ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു . ഷമീർ ഐഡിയൽ , സാജിദ് എൻ.സി, അർജുൻ തോമസ്, സുധീഷ് സി.പി, മുഹമ്മത് നവാസ് എന്നിവർ സംസാരിച്ചു.

ദേശീയ മൗണ്ടൻ മത്സരത്തിൽ 14 വയസിൽ താഴെയുള്ള   പെൺകുട്ടികളുടെ ടൈം ട്രയൽ, ഒളിമ്പിക് മാസ് സ്റ്റാർട്ട് വിഭാഗത്തിൽ ഇരട്ട സിൽവർ മെഡൽ നേടിയ മൈസ ബക്കർ, ദേശീയ ഗെയിംസിൽ പങ്കെടുത്ത അയ്ഫ മെഹറിൻ, ജൂനിയർ റിലേ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സയ്യദ് മുഹമ്മത് മാസിൻ, ദേശീയ മൗണ്ടൻ മത്സരത്തിൽ പങ്കെടുത്ത ആദിൽ മുഹമ്മത് ഇ.എസ്, ഷംലിൻ ഷറഫ്, അയാൻ സലീം, ശ്രേയ , ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത ഡിയോണ ജോബിഷ് , മുൻവർഷത്തെ  മൗണ്ടൻ മത്സരത്തിൽ വെങ്കല മെഡൽ നേടിയ മഹി സുധി , സംസ്ഥാന റോഡ്  മത്സത്തിൽ പങ്കെടുത്ത അദിനാൻ മുഹമ്മത് ഇ.എസ്, അമൽ,  സംസ്ഥാന മൗണ്ടൻ മത്സരത്തിൽ പങ്കെടുത്ത ഡെൽവിൻ ജോബിഷ് , മീനു സുധി , മീര സുധി എന്നിവരെയാണ് ആദരിച്ചത്.

facebook twitter