തലപ്പുഴ: ലഹരിയാവാം കളിയിടങ്ങളോട് എന്ന പ്രമേയത്തിൽ ചുങ്കം സോഡിയാക് കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ ഫ്ലഡ്ലൈറ്റ്സ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച രാത്രിയോടെ തുടക്കമായി. ടൂർണമെന്റിന്റെ ഔപചാരിക ഉദ്‌ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു.
ആദ്യ മത്സരത്തിൽ യാസ് കമ്പളക്കാടിനെതിരെ, സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് ഒന്നിനെതിരെ നാല് ഗോളുകൾക്കും, രണ്ടാം മത്സരത്തിൽ എഫ്‌സി തേറ്റമലക്കെതിരെ , എഫ്‌സി പള്ളിക്കുന്ന് എതിരില്ലാത്ത മൂന്ന് ഗോളിനും വിജയിച്ചു.
ഇന്നത്തെ മത്സരങ്ങളിൽ മഹാത്മാ പഞ്ചാരക്കൊല്ലി , ട്രിപ്പിൾ സിക്സ് വൈത്തിരിയെയും, ചാൻസലേഴ്സ് വെള്ളമുണ്ട, ജോഗോ ബൊനിറ്റോ നായ്കട്ടിയെയും നേരിടും. രാത്രി 7 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക. മെയ് 18 വരെയാണ് ടൂർണമെന്റ്.ഇന്നലെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് സൈത്തൂൺ ആർട്സ് വയനാടിന്റെ മുട്ടിപ്പാട്ടും ഗ്രൗണ്ടിൽ അരങ്ങേറി.