മാനന്തവാടി: കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു എന്ന യുവതി ആശുപത്രി കെട്ടിടം ഇടിഞ്ഞ് മരിക്കാൻ ഇടയായ സംഭവം കേരളത്തിന്റെ ആരോഗ്യ മന്ത്രിയുടെ അനാസ്ഥ മൂലമാണന്നും കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിന്റെയും സ്ഥിതി ഇത് തന്നെയാണന്നും അതിനാൽ ആരോഗ്യ മന്ത്രി രാജി വെയ്ക്കണമെന്നും ആവശ്യപെട്ട് കസ്തൂർബാ ഗാന്ധി ദർശൻ വേദി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ ധർണ നടത്തി.
കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ല ചെയർപേഴ്സൺ ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ലേഖ രാജീവൻ അദ്ധ്യഷത വഹിച്ചു. പി വി , ജോർജ് സുനി ആലക്കൽ, മീനാക്ഷി രാമൻ, ശ്യാമള സുനിൽ ,.ഷൈലജ ജീസസ്, മേരി എം.ഡി.ബീന സജി.ഷൈജി ഷിബു ,.ആശ ഐപ്പ് . സ്മിത തോമസ്, രജനി ബിജു, ജോയ്സി എന്നിവർ പ്രസംഗിച്ചു