ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ നടത്തി

10:10 AM Oct 21, 2025 | AVANI MV

വൈത്തിരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റിന് പ്രസ്തുത യോഗത്തിൽ സ്വീകരണവും നൽകി. വൈത്തിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷനിൽ മണ്ഡലം പ്രസിഡണ്ട്ശ്രീഎഎ വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വക്കേറ്റ് ഡിജെ ഐസക്ക് യോഗം ഉദ്ഘാടനം ചെയ്തു .  എൻ ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി . 

കെപിസിസി മെമ്പർ  പി പി ആലി ., വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  പോൾസൺ കൂവക്കൽ കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗി ജനറൽ സെക്രട്ടറി സലീം മേമന,കെ വി ഫൈസൽ ,ആർ രാമചന്ദ്രൻ, എം രാഘവൻ വിലാസിനി ഷിനിൽ തോമസ്  ആഷിക് ജോസഫ് മറ്റത്തിൽ ഡിജെ പൗലോസ്,മൈക്കിൾ ചുണ്ടേൽ ,കെപി ആന്റണി, ഡിജെ കുര്യൻ,ഷഹീർ ഇ കെ, ഷമീർ വൈത്തിരി, ജോഷി ക്രിസ്റ്റി, ചാർലി ബെഞ്ചമിൻ, ഡോളി ജോസ് , വൽസല, ഹേമലത ദേവു ടീച്ചർ, രാധിക രമേശ് എന്നിവർ പ്രസംഗിച്ചു.