തിരുവനന്തപുരം : ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് ലഭിച്ചു.
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ്, രാമവർമ്മ തമ്പുരാൻ കിളിമാനൂർ കൊട്ടാരം, ഡോക്ടർ എം ആർ തമ്പാൻ, സിനിമ താരം സുജാത കെഎസ് തുടങ്ങിയവർ പങ്കെടുത്തു, 2025 മദർ തെരേസ പുരസ്‌കാരം, കർമ്മശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വർഗ്ഗ വാതിൽ പുരസ്കാരം, പി കെ റോസി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾലഭിച്ചിട്ടുണ്ട്.