പോത്ത് കച്ചവടത്തിന്റെ മറവിൽ മയക്ക്മരുന്ന് കച്ചവടം: വയനാട് എം.ഡി.എം.എ.യും മെത്താഫിറ്റമിനും പിടികൂടി

11:08 PM Oct 21, 2025 | Desk Kerala

കൽപ്പറ്റ: മയക്കുമരുന്ന് ശേഖരം പിടികൂടി. മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി..എം.എ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു പോലീസും എക്സൈസും സംയുക്തമായാണ് മയ ക്കുമരുന്ന് പിടികൂടിയത്. 

പോത്ത് കച്ചവടത്തിന്റെ മറ വിലായിരുന്നു മയക്കുമരുന്ന് കച്ചവടം. അബുബക്കറിൻ്റെ ബൈക്കിൽ നിന്നും മാരകായുധങ്ങളും പിടിച്ചെ ടുത്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായി രുന്നു പരിശോധന. ചൊക്ലിയിൽ അബൂബക്കറിനെ പോലീസ് അറസ്റ്റുചെയ്തു.