+

സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി

ഭിന്നശേഷി  സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം  തുടങ്ങി. പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് ശാരീരികമായും മാനസികമായും മാറ്റങ്ങൾ ഉണ്ടാക്കുക


കൽപ്പറ്റ: ഭിന്നശേഷി  സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം  തുടങ്ങി. പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് ശാരീരികമായും മാനസികമായും മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഹാറ ഭാരതത്തിൽ ഇപ്പോൾ 127 പേരുണ്ട്.

വരും  മാസങ്ങളിൽ കൂടുതൽ പേർക്ക് പാർപ്പിട -പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.ആറു വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്.700 ഭിന്നശേഷിക്കാർക്കുള്ള സ്ഥല സൗകര്യങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു . ഇതിനായി ഒക്ടോബർ 31 വരെയാണ് ധനസമാഹരണ വാരം നടക്കുന്നത്.വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് പി പി അബ്ദുൽ ഖാദർ ,വർക്കിംഗ് സെക്രട്ടറി സി എച്ച് സുബൈർ, ഇല്യാസ് തരുവണ, സി.  'ഇ. എ .ബക്കർ എന്നിവർ പങ്കെടുത്തു.

facebook twitter