ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്‌ള്യുസിസി

06:18 AM Jan 08, 2025 | Suchithra Sivadas

അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നല്‍കിയ ഹണി റോസിനെ പിന്തുണച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്‌ള്യുസിസിയുടെ പിന്തുണ.

നേരത്തെ ഹണി റോസിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പണക്കൊഴുപ്പിനും പിആര്‍ ബലത്തിനും മുന്‍പില്‍ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.