+

ഏഴു വര്‍ഷത്തോളം ഞങ്ങള്‍ മിണ്ടിയിരുന്നില്ല ; ജൂഹിയുമായുള്ള പിണക്കത്തെ കുറിച്ച് ആമിര്‍ ഖാന്‍

ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ട് പോലും ഏഴ് വര്‍ഷത്തോളം ഞാന്‍ ജൂഹിയോട് സംസാരിച്ചില്ല.'

ഒരു കാലത്ത് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കിലും പിന്നീട് ശത്രുക്കളായി മാറിയ താരങ്ങളാണ് ആമിര്‍ ഖാനും ജൂഹി ചൗളയും. ഇരുവരുടെയും പിണക്കങ്ങളും പിന്നീടുള്ള ഇണക്കവും ഏറെ ശ്രദ്ധ നേടിയിരുന്നു. ജൂഹി ചൗളയുമായി ഉണ്ടായിരുന്ന ഏഴ് വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ചതും, മുന്‍ ഭാര്യ റീന ദത്ത അതിന് മുന്‍കൈ എടുത്തതിനെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ ഇപ്പോള്‍.

''എന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നാണിത്. എനിക്ക് വിയോജിപ്പുള്ള വ്യക്തിയോട് ക്ഷമിക്കുക എന്നത് എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. ജൂഹിയും ഞാനും തമ്മില്‍ ഒരു വഴക്ക് ഉണ്ടായി, ഏഴ് വര്‍ഷത്തോളം അത് തുടരുകയും ചെയ്തു. ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ട് പോലും ഏഴ് വര്‍ഷത്തോളം ഞാന്‍ ജൂഹിയോട് സംസാരിച്ചില്ല.'

'ഒരു നിസാര കാര്യത്തിന് ആയിരുന്നു ഞാന്‍ അവളോട് വഴക്കിട്ടത്. അതില്‍ റീന ഇടപെട്ടു. 'നിങ്ങള്‍ എന്തിനാാണ് ഇങ്ങനെ പെരുമാറുന്നത്? അവരെ കണ്ട് ഈ വഴക്ക് അവസാനിപ്പിക്കണം' എന്ന് റീന എന്നോട് പറഞ്ഞു. ഞാന്‍ തലകുലുക്കി സമ്മതിച്ചു'' എന്നാണ് ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
1997ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ആമിര്‍ ജൂഹിയുമായി പിണക്കത്തിലാകുന്നത്. ''റീനയും ഞാനും ഡിവോഴ്സ് ആകുന്ന സമയത്ത് ജൂഹി വിളിക്കുകയും കാണണമെന്ന് പറയുകയുമായിരുന്നു. ഞാനും റീനയുമായി ജൂഹിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു.'
'ഞാന്‍ ഫോണ്‍ എടുക്കില്ലെന്ന് ജൂഹിക്ക് അറിയാമായിരുന്നു, എന്നിട്ടും അവള്‍ വിളിച്ചു.അത് എന്നെ സ്പര്‍ശിച്ചു. പിണക്കമൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്ന് മനസിലായി. പരസ്പരം സംസാരിച്ചില്ലെങ്കിലും കരുതല്‍ ഉണ്ടായിരുന്നു'' എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

Trending :
facebook twitter