
നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍ . യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വാഹന പര്യടനത്തിന്റെ തിരക്കിലാണ്. അമരമ്പലം പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഇന്നത്തെ പര്യടനം. അബ്ദുല്‍ സമദ് സമദാനി എംപി പര്യടനം ഉദ്ഘാടനം ചെയ്യും.
വഴിക്കടവ് പഞ്ചായത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഇന്നത്തെ വോട്ട് അഭ്യര്‍ത്ഥന. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും പരസ്യപ്രചരണത്തിലേക്ക് പി വി അന്‍വര്‍ കടന്നിട്ടില്ല.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെ ആം ആദ്മി പാര്‍ട്ടി പിന്തുണക്കില്ല. പിവി അന്‍വറിന്റെ മുന്നണിയിലും ആം ആദ്മി പാര്‍ട്ടി ഭാഗമാകില്ല. അന്‍വര്‍ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.