'നമ്മള്‍ ഒരിക്കലും അയല്‍ക്കാരെ ഉപദ്രവിക്കില്ല; എന്നാല്‍ ആരെങ്കിലും തിന്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാലോ?'; മോഹന്‍ ഭാഗവത്

08:25 AM Apr 27, 2025 | Suchithra Sivadas

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസയെന്നും അതുപോലെ തന്നെ അടിച്ചമര്‍ത്തുന്നവരെയും ഗുണ്ടകളെയും ഒരു പാഠം പഠിപ്പിക്കലും അതിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ല. എന്നാല്‍ ആരെങ്കിലും തിന്മ ചെയ്യാന്‍ തന്നെ ഇറങ്ങിത്തിരിച്ചാല്‍ എന്താണ് പ്രതിവിധിയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ സംരക്ഷിക്കുക എന്നത് രാജാവിന്റെ കടമയാണ്. അദ്ദേഹം ആ കടമ നിര്‍വഹിക്കും. ഗീത അഹിംസ പഠിപ്പിക്കുന്നു, അഹിംസയുടെ വഴിയിലൂടെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്തവരെയാണ് അര്‍ജുനന് നേരിടേണ്ടി വന്നതെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.