+

സന്ദീപ് പ്രദീപിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ച് വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സ്

സന്ദീപ് പ്രദീപിനെ നായകനാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സ്. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിൻറെ പത്താമത്തെ പ്രൊഡക്ഷനാണ്. പുതിയ ഒരു അധ്യായത്തിൻറെ തുടക്കമെന്നാണ് ഈ സിനിമയെ കുറിച്ച് അണിയറപ്രവർത്തകർ പറഞ്ഞിരിക്കുന്നത്.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, മിന്നൽ മുരളി, ആർ.ഡി.എക്സ്, ഡിറ്റക്ടീവ് ഉജ്ജ്വലൻ തുടങ്ങിയവയാണ് വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിൻറെ പ്രൊഡക്ഷനുകൾ. പടക്കളം, ആലപ്പുഴ ജിംഖാന എന്നീ തകർപ്പൻ ഹിറ്റുകൾക്കു ശേഷം സന്ദീപ് നായകനാകുന്ന സിനിമയാണിത്.

ഷോർട്ട് ഫിലിമുകളിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച സന്ദീപ് പ്രദീപ്‌ ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. പതിനെട്ടാംപടിയാണ് ആദ്യ ചിത്രം. പിന്നീട് അന്താക്ഷരി, ഫാലിമി എന്നീ ചിത്രത്തിങ്ങളിൽ അഭിനയിച്ചു. ബിഗ് സ്ക്രീനിൽ എത്തും മുമ്പേ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സന്ദീപ്. ഗൗതമിൻറെ രഥം,വാഴ തുടങ്ങിയ സിനിമകൾ ഒരുക്കിയ ആനന്ദ് മേനൻ സംവിധാനം ചെയ്ത ശാന്തി മുഹൂർത്തം എന്ന ഷോർട്ട് ഫിലിമാണ് സന്ദീപിൻറെ ആദ്യ ചിത്രം. കോമഡിയും ആക്ഷനും റൊമാൻസും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചതാണ്.

facebook twitter