
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണെന്നും സംഭവം മനുഷ്യത്വരഹിതമാണെന്നും ഇമാം പറഞ്ഞു. ഭീകരാക്രമണത്തെ ബലിപെരുന്നാള്‍ ദിവസം അപലപിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.
അന്യായമായി ഒരാള്‍ മരിച്ചാല്‍ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ്. ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് പഹല്‍ഗാമില്‍ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് പാളയം ഇമാം പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് മതം. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണ് വി പി സുഹൈബ് മൗലവി പറഞ്ഞു.
അന്യായമായി ആരെയെങ്കിലും വധിച്ചാല്‍ ഭൂമിയിലെ മുഴുവന്‍ പേരെയും വധിച്ചതിന് തുല്യമാണ്. ഇതാണ് ഇസ്ലാമിന്റെ നിലപാടെന്ന് വി പി സുഹൈബ് മൗലവി വ്യക്തമാക്കി. പഹല്‍ഗാം ആക്രമണം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് അദേഹം മുന്നറിയിപ്പ് നല്കി.
വഖഫ് നിയമഭേദഗതിയിലും പാളയം ഇമാം പ്രതികരിച്ചു. സുപ്രീംകോടതിയില്‍ നിന്നുള്ള ഇടക്കാല ഉത്തരവ് ആശ്വാസം നല്‍കുന്നതാണെന്ന് അദേഹം പറഞ്ഞു. ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നിയമപരമായ പോരാട്ടം തുടരണമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന് ജനത അനുഭവിക്കുന്നത് ദയനീയമായ സാഹചര്യമാണ്. പട്ടിണിക്കിട്ടുള്ള ക്രൂരതയാണ് നടക്കുന്നത്. പലസ്തീനുകളെ ഭക്ഷണം തരാം എന്ന് പേരില്‍ വിളിച്ചുവരുത്തി ഇസ്രയേലുകാര്‍ വെടിവെച്ചു കൊല്ലുകയാണ്. അറബ് രാജ്യങ്ങളും ഇതിനോട് മൗനം പാലിക്കുന്നുവെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു.