+

പുതിയ അപ്‌ഡേറ്റിന് ഒരുങ്ങി വാട്സ്ആപ്പ്

പുതിയ അപ്‌ഡേറ്റിന് ഒരുങ്ങി വാട്സ്ആപ്പ്

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഇൻസ്റ്റഗ്രാമിൽ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാൽ അത് ഐഒഎസിൽ മാത്രമേയുള്ളൂ. വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇൻഫോ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ഇമോജി റിയാക്ഷൻ സൗകര്യം ആൻഡ്രോയിഡിലും ഐഒഎസിലും എത്തും.

ഇമോജികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വ്യക്തിപരമായ രീതിയിൽ സന്ദേശങ്ങളോട് പ്രതികരിക്കാൻ സ്റ്റിക്കറുകൾ സഹായിക്കും. ടെക്സ്റ്റ് സന്ദേശങ്ങൾക്കും മീഡിയക്കും സ്റ്റിക്കർ ഉപയോഗിച്ച് റിയാക്ഷൻ അയക്കാം. വാട്സാപ്പിന്റെ ഒഫിഷ്യൽ സ്റ്റിക്കർ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാർട്ടി ആപ്പുകളിൽ നിന്ന് ഇമ്പോർട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും. നിലവിൽ സ്റ്റിക്കർ റിയാക്ഷൻ ഫീച്ചർ നിർമാണ ഘട്ടത്തിലാണ് വാട്സാപ്പിന്റെ ഭാവി അപ്ഡേറ്റുകളിലൊന്നിൽ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.

facebook twitter