+

എനിക്ക് ചുറ്റുമുള്ളവര്‍ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോള്‍ ലഹരി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു : ഷൈന്‍ ടോം ചാക്കോ

ശീലങ്ങളൊക്കെ കട്ട് ചെയ്ത് മാറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതിനാല്‍ ആ സമയം എന്‍ഗേജ്ഡാക്കി ഇരിക്കണം.

ലഹരിയില്‍ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍. ഇപ്പോഴിതാ ലഹരി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മുതല്‍ വിഡ്രോവല്‍ സിംറ്റംസ് ഉണ്ടെന്ന് പറയുകയാണ് നടന്‍. കാര്‍ത്തിക്ക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം സംസാരിച്ചത്. റിലാക്‌സ് ചെയ്യാന്‍ പണ്ട് ലഹരിയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ആ സമയങ്ങളില്‍ ഗെയിംസില്‍ ഏര്‍പ്പെടുകയാണ് ചെയ്യാറുള്ളതെന്നാണ് അഭിമുഖത്തില്‍ നടന്‍ പറയുന്നത്. വിഡ്രോവല്‍ സിംറ്റംസുണ്ട്. മുമ്പൊക്കെ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് പോയി പുകവലിക്കും. അതൊരു ശീലമായിരുന്നു.

അതിനുശേഷം ശീലങ്ങളൊക്കെ കട്ട് ചെയ്ത് മാറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതിനാല്‍ ആ സമയം എന്‍ഗേജ്ഡാക്കി ഇരിക്കണം. ഗെയിംസിലേക്ക് തിരിച്ച് വിടാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആ സമയങ്ങളില്‍ ഞാന്‍ പോയി അര മണിക്കൂര്‍ ടെന്നീസ് കളിക്കും. ശേഷം വന്ന് ഡബ്ബ് ചെയ്യും.

പിന്നീട് വീണ്ടും അരമണിക്കൂര്‍ പോയി ക്രിക്കറ്റ് കളിച്ചു. എന്നിട്ടാണ് ഇപ്പോള്‍ ഈ ഇന്റര്‍വ്യൂവിന് വന്നിരിക്കുന്നത്. എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ വിഡ്രോവല്‍ സിംപ്റ്റംസ് കൂടുതലായി വരികയും തിരിച്ച് പഴയ ശീലങ്ങളിലേക്ക് പോകാനുള്ള ടെന്റന്‍സിയും വരും. ഒരും കംപാനിയനാണല്ലോ ഈ ഡ്രഗ് എന്ന് പറയുന്നത്.
ഇപ്പോള്‍ എല്ലാവരുടേയും കംപാനിയന്‍ ഒരു മൊബൈല്‍ ഫോണാണ്. ഒരു മൊബൈല്‍ നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വിഡ്രോവല്‍ സിംറ്റംസ് വരും. കാരണം മൊബൈല്‍ ഒരു കംപാനിയന്‍ ആയതുകൊണ്ടാണ്. അതായത് നമ്മുടെ പാട്‌നറിനേക്കാളും വലിയ കംപാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങളും. ആ സ്‌പേസിനെ എന്‍ഗേജ്ഡായി എപ്പോഴും നിര്‍ത്തണം ആദ്യത്തെ സമയങ്ങളില്‍. പിന്നെ അത് നോര്‍മല്‍ ആകും. എന്റെ ശീലങ്ങള്‍ കാരണം എന്നെക്കാള്‍ അധികം എനിക്ക് ചുറ്റുമുള്ളവര്‍ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോഴാണ് ലഹരി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

facebook twitter