+

ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണം. ജല വിനോദങ്ങൾക്കും, സാഹസിക വിനോദങ്ങൾക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കി : ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണം. ജല വിനോദങ്ങൾക്കും, സാഹസിക വിനോദങ്ങൾക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

ഈ ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണെങ്കിൽ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണം.

പ്രധാനമായും നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത് മാറ്റിയ പ്രദേശമായതിനാൽ ഇവിടേക്കുള്ള യാത്രകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

facebook twitter