കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വന്‍ തോതില്‍ മയക്കുമരുന്നും മദ്യവും ലഹരി ഗുളികകളും പിടികൂടി. വിവിധ ഇടങ്ങളില്‍ നിന്നായി 19 പേരെ അറസ്റ്റിലാവുകയും ചെയ്തു. 15 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകള്‍, 30 കുപ്പി ലഹരി പാനീയങ്ങള്‍, വെടിക്കോപ്പുകളോടുകൂടിയ ലൈസന്‍സില്ലാത്ത നാല് തോക്കുകള്‍ എന്നിവ റെയിഡുകളില്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സുരക്ഷാ, അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനുകള്‍ക്കിടയിലാണ് ഇത്രയും സാധനങ്ങള്‍ പിടികൂടിയത്. വിവിധ രാജ്യക്കാരായ 19 പേരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തതെന്നും ഇവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.