കൊല്ലം: വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.കണ്ണൂർ തളിപ്പറമ്ബ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകൻ (27) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അഖില്‍ അശോകന്‍ ആട് വില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈല്‍ നമ്ബര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട യുവതി നമ്ബരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ട് പരിചയത്തിലായി.
Trending :
രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖില്‍ അശോകന്‍ കടന്നുകളയുകയായിരുന്നു.