+

കാലടിയിൽ തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കാലടിയിൽ തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ

അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ തോട്ടത്തിനുള്ളിലെ തോടിനകത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

രാവിലെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ചരിഞ്ഞ ആനയെ ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. കാട്ടാനയുടെ മരണകാരണം വ്യക്തമല്ല.

facebook twitter