വന്യജീവി വാരാഘോഷം: ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം

03:24 PM Sep 12, 2025 | Renjini kannur

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതല്‍ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങള്‍, ടൈഗർ റിസർവുകള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന ഫീസ് ഒഴിവാക്കി.

ഇത് കൂടാതെ 2025-ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്‌ നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതല്‍ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.