സിന്ധു നദീജല കരാര്‍ പിന്‍മാറ്റം ; ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ ഡാം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും

07:32 AM Apr 28, 2025 | Suchithra Sivadas

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ പിന്‍മാറ്റത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യ.

ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ ഡാം സന്ദര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടരുകയാണ് പാകിസ്ഥാന്‍.

അതേസമയം മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട ഇന്ത്യയുടെ നടപടിക്ക് എതിരെ പാക്കിസ്ഥാന്‍ ലോക ബാങ്കിനെയും, അന്തരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയെയും സമീപിക്കും.