
കൊച്ചി: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കോടതികളില്‍ സാക്ഷിമൊഴികള്‍ 'അദാലത്ത് എഐ' ടൂള്‍ വഴി രേഖപ്പെടുത്തും . ഇതുവരെ ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ടും അതല്ലെങ്കില്‍ ജുഡീഷ്യല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കോടതി ജീവനക്കാരോ ആയിരുന്നു സാക്ഷിമൊഴി രേഖപ്പെടുത്തിയിരുന്നത്.
സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഈ വര്‍ഷം ആദ്യംമുതല്‍ അദാലത്ത് എഐ ടൂള്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലടക്കം ഉപയോഗിച്ചിരുന്നു.
അദാലത്ത് എഐ ടൂള്‍ ഉപയോഗിക്കുന്നതില്‍ താത്കാലക തടസ്സമുണ്ടായാല്‍ ഹൈക്കോടതി ഐടി വിഭാഗത്തിന്റെ അനുമതിയോടെ അനുവദനീയമായ മറ്റ് ടൂളുകളും ഇതിനായി ഉപയോഗിക്കാം. സാക്ഷിമൊഴി രേഖപ്പെടുത്തി കോടതിയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതോടെ കേസിലെ കക്ഷികള്‍ക്കും ഇത് ലഭ്യമാകും.