തിരുവനന്തപുരം: നഴ്‌സിങ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന പണം തട്ടിയ യുവതി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശിനി ബീനയാണ് അറസ്റ്റിലായത്.
കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5,10,000 രൂപയും വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി 10,20,000 രൂപയാണ് തട്ടിയെടുത്തത്.കൂടുതൽ തട്ടിപ്പുകൾ യുവതി നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.