+

ദുരൂഹ സാഹചര്യത്തില്‍ യുവതി പൊള്ളലേറ്റു മരിച്ചു

ദുരൂഹ സാഹചര്യത്തില്‍ യുവതി പൊള്ളലേറ്റു മരിച്ചു. തോപ്രാംകുടി ടൗണില്‍ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജി (45) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടുകൂടി തോപ്രാംകുടിയിലെ ഇവരുടെ വീട്ടിലാണ് സംഭവം.

ചെറുതോണി: ദുരൂഹ സാഹചര്യത്തില്‍ യുവതി പൊള്ളലേറ്റു മരിച്ചു. തോപ്രാംകുടി ടൗണില്‍ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജി (45) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടുകൂടി തോപ്രാംകുടിയിലെ ഇവരുടെ വീട്ടിലാണ് സംഭവം.

ഷിജിയുടെ നിലവിളി കേട്ട് തൊട്ടടുത്ത് മുറിയിലുണ്ടായിരുന്ന ഭർതൃ മാതാവ് എത്തിയപ്പോഴാണ് ഇവരുടെ ദേഹത്ത് തീ പടരുന്നതായി കാണുന്നത്.മാതാവിന്‍റെ നിലവിളികേട്ട് വഴിയാത്രികരും അയല്‍വാസികളും ഓടിയെത്തി തീയണച്ചു.അതീവ ഗുരുതരമായി പൊള്ളലേറ്റ ഷിജിയെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണ്ണെണ്ണ, ടിന്നർ പോലുള്ള ദ്രാവകമാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നും ആത്മഹത്യയാണോ അപകടമാണോയെന്ന് കൂടുതല്‍ അന്വേഷണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായാലേ സ്ഥിരീകരിക്കാൻ കഴിയുകയുളെളന്നും മുരിക്കാശേരി പോലീസ് പറഞ്ഞു.

 

facebook twitter