+

എളങ്കൂരില്‍ യുവതിയുടെ ആത്മഹത്യ ; ഭര്‍തൃവീട്ടുകാരുടെ മൊഴിയെടുക്കും

കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭര്‍തൃ വീട്ടില്‍ വിഷ്ണുജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം എളങ്കൂരില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് ഭര്‍തൃവീട്ടുകാരുടെ മൊഴിയെടുക്കും.

ജീവനൊടുക്കിയ വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് പ്രബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിരിക്കുന്നത്. സൗന്ദര്യമില്ലെന്നും സ്ത്രീധനത്തിന്റെ പേരിലും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭര്‍തൃ വീട്ടില്‍ വിഷ്ണുജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

facebook twitter