തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

07:45 PM Jun 20, 2025 | AVANI MV

തൃശൂർ:ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടിൽ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. ഇസ്രായേലിൽ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയിൽ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയിൽ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയർ ഫോഴ്‌സും സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.