+

തിരുവനന്തപുരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാട്ടാക്കടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയാണ് മരിച്ചത്. ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയിലാണ് അപർണ വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടി തുറന്നത്. ഈ സമയമാണ് അപർണ ആത്മഹത്യ ചെയ്ത വിവരം വീട്ടുകാരറിയുന്നത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനിയറായി ജോലി ചെയ്ത് വരികയാണ്. 

അപര്‍ണയുടെയും അക്ഷയുടെയും വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു നടന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസെത്തി കേസെടുത്തു. ആപര്‍ണയുടെ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ച് വരികയാണ്. ജീവനൊടുക്കാനുള്ള കാരണം അന്വേഷിച്ച് വരികയാണ്.

facebook twitter