സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് ജോലിക്കെത്തിയതിന് പുറത്താക്കി, നഷ്ടപരിഹാരമായി കിട്ടിയത് 32 ലക്ഷം രൂപ, ഇരുപതുകാരിക്ക് കോളടിച്ചു

01:58 PM Dec 28, 2024 | Raj C

ലണ്ടന്‍: സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് ഒരു റിക്രൂട്ടിംഗ് ഏജന്‍സിയില്‍ നിന്ന് പുറത്താക്കിയ 20 വയസ്സുള്ള യുവതിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 30,000 പൗണ്ട് (32,20,818 രൂപ). 2022-ല്‍ മാക്സിമസ് യുകെ സര്‍വീസസില്‍ ജോലി ചെയ്യവെയാണ് എലിസബത്ത് ബെനാസിയെ കമ്പനി പുറത്താക്കിയത്.

എന്നാല്‍, കമ്പനിക്ക് ഡ്രസ് കോഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും മറ്റ് സഹപ്രവര്‍ത്തകപോലെ ഷൂസ് ധരിച്ചിരുന്നെങ്കിലും തന്റെ ഷൂസ് കാരണം അന്യായമായി പുറത്താക്കിയെന്നുമാണ് യുവതി പരാതിപ്പെട്ടത്.

ജോലിക്കു കയറുമ്പോള്‍ പതിനെട്ട് വയസായിരുന്നു എലിസബത്തിന്. എന്നാല്‍, സ്‌പോര്‍ട്‌സ് ഷൂസ് ധരിച്ചത് വിമര്‍ശിച്ച തന്നോട് കുട്ടിയെപ്പോലെയാണ് അവര്‍ പെരുമാറിയതെന്ന് മാനേജര്‍ സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍ പറഞ്ഞു. എന്നാല്‍, എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ ഹിയറിംഗില്‍ യുവതിക്കൊപ്പമാണ് നിലകൊണ്ടത്.

പിരിച്ചുവിടല്‍ നേരിടുമ്പോള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി എലിസബത്ത് ബെനാസിയെ മൂന്ന് മാസത്തേക്ക് മാത്രമേ ജോലിക്ക് നിയോഗിച്ചിട്ടുള്ളൂ. അവരുടെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇരുപതുകളില്‍ പ്രായമുള്ളവരാണെന്നും ബെനാസി കമ്പനിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരിയാണെന്നും ട്രിബ്യൂണലിനെ അറിയിച്ചു.

ജോലിക്കും പെന്‍ഷനുകള്‍ക്കുമുള്ള ഡിപ്പാര്‍ട്ട്മെന്റിന് സേവനങ്ങള്‍ നല്‍കുന്ന മാക്സിമസ് യുകെ സര്‍വീസസിനെതിരെ ട്രിബ്യൂണല്‍ ബെനാസിക്ക് അനുകൂലമായി വിധിച്ചു. പുറത്താക്കപ്പെട്ടതിന് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കി.