ട്രെയിന്‍ യാത്രക്കിടെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിക്ക് നേരെ ലെെംഗികാതിക്രമം; പണവും ഫോണും കവര്‍ന്നു

03:58 PM Oct 15, 2025 | Renjini kannur

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍  ട്രെയിന്‍ യാത്രക്കിടെ യുവതിക്ക് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലെെംഗികാതിക്രമം നടത്തിയതായി പരാതി.അക്രമി ഫോണും പണവും മോഷ്ടിച്ചതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് യുവതി അതിക്രമത്തിനിരയായത്. തിങ്കളാഴ്ച്ചയാണ് സംഭവം. ഏകദേശം 40 വയസ് തോന്നിക്കുന്ന പ്രതി

ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. ഏകദേശം 5600 രൂപയോളം കവര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.

ട്രെയിന്‍ പെദകുറപദു റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ചാര്‍ലപ്പള്ളിയിലെത്തിയ ശേഷം യുവതി സെക്കന്തരാബാദ് റെയില്‍വേ പൊലീസിനോട് കാര്യം പറയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.