വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ വിരോധം, യുവതിയെ കുത്തികൊലപ്പെടുത്തി; 25കാരൻ ജീവനൊടുക്കി

01:08 PM Sep 13, 2025 | Renjini kannur

ഉഡുപ്പി: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉഡുപ്പി ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിലാണ് സംഭവം നടന്നത്.24 വയസ്സുള്ള രക്ഷിതയാണ് കൊല്ലപ്പെട്ടത്. 25 വയസ്സുള്ള കാർത്തിക് എന്ന യുവാവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് കാർത്തിക് രക്ഷിതയെ വഴിയില്‍ തടഞ്ഞു നിർത്തി കത്തി ഉപയോഗിച്ച്‌ പലതവണ കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രക്ഷിതയെ മണിപ്പാല്‍ കെ.എം.സി.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കാർത്തിക്കിനെ രാത്രി എട്ടോടെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.