ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ മധ്യപൂര്‍വേഷ്യയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന മിന മേഖലയില്‍ ഒന്നാമതെത്തി ഖത്തര്‍. ആര്‍എസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തര്‍. ഇസ്രായേല്‍ അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ഖത്തര്‍ മുന്നിലാണ്. നോര്‍വെ, എസ്റ്റോണിയ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
ആഗോള തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആര്‍എസ്എഫിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 60 ശതമാനം രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞു. പത്ത് വര്‍ഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം ഗുരുതര പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. 180 രാജ്യങ്ങളുള്ള പട്ടികയില്‍ 151ാം സ്ഥാനത്താണ് ഇന്ത്യ. ഗസ്സയില്‍ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഇസ്രായേല്‍, മാധ്യമ സ്വാതന്ത്യ പട്ടികയില്‍ 11 സ്ഥാനങ്ങള്‍ പിന്നോട്ടുപോയി 112ാം സ്ഥാനത്തെത്തി.