ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് വിഴിഞ്ഞത്തെത്തി

05:33 AM Apr 10, 2025 | Suchithra Sivadas

ലോകത്തിലെ തന്നെ ഏറ്റവും വലിയ മദര്‍ഷിപ്പുകളില്‍ ഒന്നായ എംഎസ്സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. 399.9മീറ്റര്‍ നീളവും 61.3മീറ്റര്‍ വീതിയുമുള്ള കപ്പല്‍ 24,346 കണ്ടെയ്നറുകളുമായാണ് വിഴിഞ്ഞത്ത് എത്തിയത്. ഇതില്‍ 3000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം കപ്പല്‍ പോര്‍ച്ചുഗല്ലിലേക്ക് മടങ്ങും.

ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ അള്‍ട്രാലാര്‍ജ് ഇനത്തില്‍പ്പെട്ട എംഎസ്സി തുര്‍ക്കി വൈകുന്നേരം അഞ്ചേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്തിങ് പൂര്‍ത്തിയാക്കിയത്. വിഴിഞ്ഞം പുറങ്കടലില്‍ നിന്ന് വാട്ടര്‍ സല്യൂട്ട് നല്‍കി ആവേശകരമായ വരവേല്‍പ്പാണ് കപ്പലിന് ഒരുക്കിയത്.